Rahul easwar about Honey Rose case
കോഴിക്കോട്: നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് രാഹുല്‍ ഈശ്വര്‍. ഒരാള്‍ക്കെതിരെ വ്യാജ കേസ് കൊടുക്കുന്നതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവരും അറിയണമെന്നും ഇവിടെ പുരുഷ കമ്മീഷന്‍ വേണമെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിനെതിരെ വീണ്ടും ഹണി റോസ് കേസ് കൊടുത്ത സാഹചര്യത്തിലാണ് തീരുമാനം. താന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞ കാര്യങ്ങള്‍ വച്ച് കേസെടുക്കുന്നതെങ്ങനെയെന്ന് ചോദിച്ച രാഹുല്‍ കേസുമായി ഏതറ്റം വരെയും പോകുമെന്നും തന്റെ കേസ് താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.
പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നത് പുരോഗമനമാണെന്നാണ് വിചാരമെന്ന് പറഞ്ഞ രാഹുല്‍ പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ കൊടുക്കാന്‍ മാധ്യമങ്ങളും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഒരു പുരുഷന് താന്‍ നിരപരാധിയാണെന്ന് പറയാന്‍ പോലും ധൈര്യം ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
Keywords: Rahul Easwar, Honey Rose, Defamation case
COMMENTS