കൊച്ചി: പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ എം.എസ്.സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് താല്‍ക്കാലിക ആശ്വാസം. ഈ മാസം 28 ...
കൊച്ചി: പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ എം.എസ്.സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന് താല്‍ക്കാലിക ആശ്വാസം. ഈ മാസം 28 വരെ ഷുഹൈബിനെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. താന്‍ നിരപരാധിയാണെന്നും അന്വേഷണത്തോടു സഹകരിക്കാന്‍ തയാറാണെന്നും കാട്ടി ഷുഹൈബ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ വിധി. ജനുവരി 28ന് കേസ് വീണ്ടും പരിഗണിക്കും.
പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും പ്ലസ് വണ്‍ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളായിരുന്നു ചോര്‍ന്നത്. ചോദ്യ പേപ്പര്‍ ചോര്‍ച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്.
Key Words: Question Paper Leak, Court Order, Arrest, MS Solutions CEO, Mohammad Shuhaib
COMMENTS