നിലമ്പൂർ : പി വി അൻവർ എം എൽ എ അറസ്റ്റിൽ. വീട്ടിൽ കയറി ആണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് പിണറായി വിരുദ്ധ മുദ്രാവാക്യം വിളിയുമായ...
നിലമ്പൂർ : പി വി അൻവർ എം എൽ എ അറസ്റ്റിൽ. വീട്ടിൽ കയറി ആണ് അൻവറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സമയത്ത് പിണറായി വിരുദ്ധ മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ. അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു എന്നും ഭരണകൂട ഭീകരതയെന്നും അൻവർ പറഞ്ഞു.
കരുളായി വനത്തില്‍ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നിലമ്പൂർ ഡി എഫ് ഒ ഓഫിസ് അടിച്ചു തകർത്തതിന് ആണ് പി വി അൻവർ എം എൽ എക്ക് എതിരെ കേസ് എടുത്തത്. ഇതിനെ തുടർന്നാണ് അറസ്റ്റ്.എം എല്‍ എ അടക്കം 11 പേർക്കെതിരെയാണ് കേസെടുത്തത്.
അൻവറിനെ തവനൂര്‍ ജയിലിൽ എത്തിച്ചു. തവനൂർ ജയിലിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി അൻവറിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തി.
Key Words: PV Anwar MLA, Arrested
COMMENTS