ഇന്ത്യന്‍ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ താണ്ഡവം. ഇന്ത്യന്‍ സിനിമാ ലോകത്ത് തന...
ഇന്ത്യന്‍ ബോക്സ്ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ 'പുഷ്പ 2'വിന്റെ താണ്ഡവം. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയ 'പുഷ്പ 2: ദ റൂള്‍' 32 ദിനം കൊണ്ട് 1831 കോടി ആഗോള ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കി ഇന്‍ഡസ്ട്രി ഹിറ്റടിച്ചിരിക്കുകയാണ്. ഇതോടെ ബാഹുബലി 2ന്റെ കളക്ഷനെയും മറികടന്നിരിക്കുകയാണ് ചിത്രം. നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുകയാണ്.
'പുഷ്പ' ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് 'പുഷ്പ 2' മറികടന്നിരുന്നു.
ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. 6 ദിവസം കൊണ്ട് ചിത്രം ആയിരം കോടി കളക്ഷന്‍ സ്വന്തമാക്കി സ്വപ്‌ന നേട്ടം സ്വന്തമാക്കിയിരുന്നു.
റിലീസായി 2 ദിവസം കൊണ്ട് 500 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളില്‍ ആണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
Key Words: Pushpa 2, Allu Arjun
COMMENTS