തൃശൂര്‍ : മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക...
തൃശൂര്‍ : മലയാളികളുടെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ (80) മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പൂങ്കുന്നത്തെ വീട്ടിലെത്തി. പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈന്‍ തറവാട് വീട്ടിലാണ് (മണ്ണത്ത് ഹൗസ്) മൃതദേഹം എത്തിച്ചത്. ഇതിനുശേഷം സംഗീതനാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും.
ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതുദര്‍ശനം ഉണ്ടാകും.
Key Words: P Jayachandran, Death
COMMENTS