കല്‍പ്പറ്റ : കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയെ പിടികൂടുകയല്ല, ഉടന്‍ കൊല്ലണമെന്നാ...
കല്‍പ്പറ്റ : കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ പ്രതിഷേധം ശക്തമാകുന്നു. കടുവയെ പിടികൂടുകയല്ല, ഉടന്‍ കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കളക്ടര്‍ എത്താത്തതിനാല്‍ ദൗത്യം വൈകുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധ ശക്തമാക്കിയിരുന്നു നാട്ടുകാര്‍
മരിച്ച രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ഉടന്‍ ജോലി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം പെരുകുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഉടന്‍ തന്നെ കടുവയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. അതിനുള്ള ശ്രമങ്ങളും പുരോഗമിച്ച് വരികയാണ്.
COMMENTS