തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 50 കൊല്ലത്തെ ഗവേഷണത്ത...
തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായി കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. സൈലന്റ് വാലിയിലെ സസ്യ വൈവിധ്യത്തെക്കുറിച്ചും പത്മശ്രീ ജേതാവായ ഡോ മണിലാല്‍ ദീര്‍ഘകാലം ഗവേഷണം നടത്തിയിരുന്നു. കാട്ടുങ്ങല്‍ എ. സുബ്രഹ്മണ്യത്തിന്റെിയും കെ.കെ. ദേവകിയുടെയും മകനായി 1938സെപ്റ്റംബര്‍ 17 ന് പറവൂര്‍ വടക്കേക്കരയിലായിരുന്നു ജനനം.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി. കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപകനും പിന്നീട് വകുപ്പ് മേധാവിയുമായി. ശാസ്ത്ര മേഖലയിലെ സംഭാവനകള്‍ മാനിച്ച് 2020 ലാണ് രാജ്യം പത്മശ്രീ നല്‍കി ഇദ്ദേഹത്തെ ആദരിച്ചത്.
COMMENTS