മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശിച്ചു. ബന്ധുക്കളോട് സംസാരിച്ച...
മാനന്തവാടി : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് പ്രിയങ്ക ഗാന്ധി എംപി സന്ദര്‍ശിച്ചു. ബന്ധുക്കളോട് സംസാരിച്ചതിന് ശേഷം പ്രിയങ്ക മടങ്ങി. ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്.
വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ വയനാട് സന്ദര്‍ശനം. കോണ്‍ഗ്രസ് ഡിസിസി ട്രഷറര്‍ അന്തരിച്ച എന്‍എം വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിക്കും. അതേസമയം, എംപി മണ്ഡലത്തില്‍ എത്താന്‍ വൈകിയതില്‍ പ്രതിഷേധിച്ച് രാധയുടെ വീട്ടിലേക്കുള്ള വഴിയില്‍ പ്രിയങ്ക ഗാന്ധിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.
Key Words: Priyanka Gandhi MP , Radha, Panjarakolli, LDF
COMMENTS