തിരുവനന്തപുരം: അന്‍വറിനും യു.ഡി.എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്‍വറിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിക...
തിരുവനന്തപുരം: അന്‍വറിനും യു.ഡി.എഫിനും പറയാനുള്ള പോയിന്റ് ഒന്നാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്‍വറിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിക്കുകയായിരുന്നു. ഇരു കൂട്ടരുടെയും ഭാഷ രണ്ടാണെങ്കിലും പറയുന്ന പോയിന്റ് ഒന്നാണ്. സര്‍ക്കാരിന്റെ ചെയ്തികളെ യു ഡി എഫ് എതിര്‍ക്കുന്നതുപോലെ അന്‍വറും എതിര്‍ക്കുന്നു.
ഇരുകൂട്ടരേയും സര്‍ക്കാര്‍ വേട്ടയാടുന്നത് ഒരുപോലെയാണന്നും, അന്‍വറിന് പിന്തുണ നല്‍കണമോ എന്നത് പിന്നീട് ചര്‍ച്ച ചെയ്യേണ്ട വിഷയമാണന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മുന്നണി നേതൃത്വമാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പ്രതികരിച്ചു.
Key Words: PV Anwar, UDF, Tiruvanchur Radhakrishnan
COMMENTS