Pocso case: Lookout notice against Koottickal Jayachandran
കോഴിക്കോട്: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. നാലു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍.
കേസില്‍ നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആഴ്ച ഹൈക്കോടതി തള്ളിയിരുന്നു. എന്നിട്ടും ഇതുവരെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധു പൊലീസ് മേധാവിക്കും കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു.
ഇതേതുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടും ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല. നഗരത്തിലെ സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ ഇയാള്‍ക്ക് വിദേശത്തേക്ക് കടക്കാനാവില്ല. ഉടന്‍ തന്നെ ഇയാളെ പിടികൂടുമെന്നാണ് വിവരം.
Keywords: Pocso case, Koottickal Jayachandran, Lookout notice, Police
COMMENTS