തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പില്‍ സര്‍വ്വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളെക്‌സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുമ്പില്‍ സര്‍വ്വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളെക്‌സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി. സംഘടനാ ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്.
ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. നടപടിയെടുത്തതിന്റെ വിശദാംശം പൊലീസ് മേധാവിയും അറിയിക്കണം. സംഘടനയുടെ നടപടി കോടതിയലക്ഷ്യമെന്ന് അമിക്കസ്‌ക്യൂറി പറഞ്ഞു.
ഫ്‌ളെക്‌സ് വെച്ചത് പൊതുജനങ്ങള്‍ക്ക് മാര്‍ഗ തടസം ഉണ്ടാക്കുന്ന രീതിയിലാണ്. കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അമിക്യസ്‌ക്യുറി പറഞ്ഞു.
നിയമം നടപ്പാക്കേണ്ട ജീവനക്കാരുടെ സംഘടനയാണ് കോടതിയലക്ഷ്യ പ്രവര്‍ത്തനം ചെയ്തത്. കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസ്സോസിയേഷനാണ് ഫ്‌ലക്‌സ് ബോര്‍ഡ് വെച്ചത്.
Key Words: Pinarayi's Flux ,Secretariat, High Court
COMMENTS