Periya murder case verdict
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നിര്‍ണായക വിധി. കുറ്റവാളികള്‍ക്ക് ഇരട്ട ജീവപര്യന്തവും പിഴയും. കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. മറ്റു നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 10000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
സിപിഎം നേതാവും ഉദുമ മുന്‍ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍, ഉദുമ സി.പി.എം മുന്‍ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കുറ്റക്കാരില്‍ ഏറിയ പങ്കും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്.
ഒന്നു മുതല്‍ 8 വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിയുകയും പത്ത് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ആറുവര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലയുടെ വിധി വന്നിരിക്കുന്നത്.
Keywords: Periya murder case verdict, Kochi CBI court, CPM
COMMENTS