Palakkad roopatha is against Elappulli brewery plant
പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി പദ്ധതിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലക്കാട് രൂപത. സര്‍ക്കാര്‍ നീക്കം ദുരൂഹവും അങ്ങേയറ്റം ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.
എലപ്പുള്ളി പഞ്ചായത്തില്‍ നിലവില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും പദ്ധതി വരുന്നതോടെ എലപ്പുള്ളി മാത്രമല്ല ജില്ലയില്‍ പലയിടത്തും ജലക്ഷാമം രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യവില്പന ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നതോടെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷികവിളകളില്‍ നിന്ന് മദ്യം ഉല്‍പാദിപ്പിച്ച് കര്‍ഷകരെ സഹായിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ജനങ്ങളുടെ എതിര്‍പ്പ് ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണ്. കര്‍ഷകരെ സഹായിക്കാനാണെങ്കില്‍ വന്യമൃഗശല്യം ഒഴിവാക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Keywords: Palakkad roopatha, Elappulli brewery plant, Elappulli, Government
COMMENTS