pposition about PPE kit corruption
തിരുവനന്തപുരം: കൊവിഡ് കാലത്തെ പിപിഇ കിറ്റ് കൊള്ളയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാമെന്ന് ഒരു കമ്പനി ഏറ്റിട്ടും വിപണി വിലയേക്കാള്‍ മൂന്നിരട്ടി വിലയക്ക് സര്‍ക്കാര്‍ പിപിഇ കിറ്റ് വാങ്ങുകയായിരുന്നെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച തെളിവും അവര്‍ പുറത്തുവിട്ടു. കുറഞ്ഞ നിരക്കില്‍ പിപിഇ കിറ്റ് നല്‍കാമെന്ന് അനിത ടെക്‌സ്‌കോട്ട് എന്ന കമ്പനി ആരോഗ്യവകുപ്പിന് നല്‍കിയ കത്താണ് പ്രതിപക്ഷം പുറത്ത് വിട്ടത്. എന്നാല്‍ സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്ന് കിറ്റ് ഒന്നിന് 1550രൂപയ്ക്ക് വാങ്ങാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
അതേസമയം വിപണി വിലയേക്കാള്‍ മൂന്നിരട്ടി വിലയക്ക് പിപിഇ കിറ്റ് വാങ്ങിയത് ക്ഷാമം കാരണമെന്നായിരുന്നു മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഇതുസംബന്ധിച്ച വിശദീകരണം.
എന്നാല്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച ഉത്തരവിറക്കുന്നതിന് മുന്‍പ് തന്നെ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 കിറ്റ് നല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഇതോടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഈ തീവെട്ടിക്കൊള്ളയില്‍ അന്നത്തെ ധനമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ കേസ് എടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
keywords: Opposition, PPE kit, Corruption, Letter, Government
COMMENTS