തിരുവനന്തപുരം: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. 'ഗ...
തിരുവനന്തപുരം: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. 'ഗോപ' എന്ന നോവലിനാണ് പുരസ്‌കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കഥാകൃത്തും നോവലിസ്റ്റുമാണ് കെ. അരവിന്ദാക്ഷന്‍.
ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും.
Key Words: Odakkuzhal Award, Aravindakshan
COMMENTS