Based on the complaint filed by actress Honey Rose, the Ernakulam Central Police registered a case against businessman Bobby Chemmannur
സ്വന്തം ലേഖകന്‍
കൊച്ചി: നടി ഹണി റോസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
ഭാരതീയ ന്യായ് സംഹിത 75 (4), ഐ ടി ആക്ടിലെ അറുപത്തേഴാം വകുപ്പുമാണ് ബോബിക്കെതിരേ ചുമത്തിയിരിക്കുന്നത്.
ദ്വായര്‍ത്ഥ പ്രയോഗത്തിലൂടെ ഒരു വ്യക്തി തന്നെ നിരന്തരം ആക്ഷേപിക്കുന്നു എന്ന് ഹണി രണ്ടുദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വ്യക്തി ആരെന്നു ചോദ്യം വന്നു. അങ്ങനെ ബോബി ചെമ്മണ്ണൂരാണ് തന്നെ അധിക്ഷേപിക്കുന്നതെന്ന് അവര്‍ മറുപടി നല്കി. ഇതിനു പിന്നാലെ ഹണിക്കെതിരേ, കടുത്ത സൈബര്‍ അധിക്ഷേപം അരങ്ങേറിയിരുന്നു. തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതി നല്കിയത്.
സൈബര്‍ ആക്രമണത്തിന്റെ വലിയ ഇരയാണ് താനെന്നും കമന്റിടുന്നവര്‍ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു.
നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നല്‍കിയത്. ഒരു ഉദ്ഘാടന വേദിയില്‍ ബോബി ചെമ്മണ്ണൂര്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിച്ചിരുന്നു. ഇതിനെതിരേ, സംഘാടകരോട് പരാതി പറഞ്ഞിരുന്നുവെന്നും അതിനു ശേഷവും ബോബി നിരന്തരം ആക്ഷേപം തുടരുകയായിരുന്നുവെന്നും ഹണി റോസ് പറയുന്നു.
താങ്കള്‍ പണത്തിന്റെ ഹുങ്കില്‍ അഹങ്കരിക്കൂ, ഞാന്‍ നിയമവ്യവസ്ഥയില്‍ വിശ്വസിക്കുന്നുവെന്നാണ് ഹണി റോസ് ഒടുവില്‍ ബോബിക്കു മറുപടി നല്കിയത്. അയാള്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് പറഞ്ഞു.
ഹണി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിശദമായി മൊഴി നല്‍കി. തനിക്കെതിരെ മോശം കമന്റ് ഇട്ടവരുടെ സ്‌ക്രീന്‍ഷോട്ടുകളും അവര്‍ പൊലീസിന് കൈമാറിയിരുന്നു.
ഇതിനിടെ, നടിക്കെതിരേ സൈബര്‍ ആക്രമണം നടത്തിയതിന് യൂട്യൂബര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ കൂടി കേസെടുത്തിട്ടുണ്ട്. ഇതില്‍ ഷാജി എന്നയാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇയാള്‍ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Summary: Based on the complaint filed by actress Honey Rose, the Ernakulam Central Police registered a case against businessman Bobby Chemmannur under non-bailable section. 75 (4) of the Bharatiya Nyaya Samhita and section 67 of the IT Act have been charged against Bobby.
COMMENTS