കൂത്താട്ടുകുളം: കുറുമാറുമെന്ന ഭീതിയില്‍ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സിപിഎമ്മുമായി ഒരു തര...
കൂത്താട്ടുകുളം: കുറുമാറുമെന്ന ഭീതിയില്‍ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗണ്‍സിലര്‍ കലാരാജു.
ആരോഗ്യ പ്രശനമുള്ളതു കൊണ്ട് മാത്രമാണ് താന്‍ രഹസ്യമൊഴി കൊടുക്കാന്‍ കോടതിയിലേക്ക് പോകാത്തതെന്നും ഉടന്‍ രഹസ്യമൊഴി കൊടുക്കാന്‍ തന്നെയാണ് തീരുമാനമെന്നും കലാരാജു പറഞ്ഞു. കൂടുതല്‍ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ സിപിഎം അവ പുറത്തു വിടട്ടെ എന്നും കലാരാജു പറഞ്ഞു.
കലാ രാജുവും മക്കളും യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലയിലാണെന്ന് സിഎന്‍ മോഹനനും കോണ്‍ഗ്രസ് പണം വാഗ്ദാനം ചെയ്‌തെന്ന് കലാ രാജു പറഞ്ഞതായി പിബി രതീഷും പറഞ്ഞു.
കേസില്‍ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തഇരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടിയതെന്നാണ് പൊലീസ് വിശദീകരിച്ചത്. കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയില്‍ സിപിഎം നേതാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
Key Words: CPM, Confidential Statement ,Court, Councilor Kalaraju, CPM
COMMENTS