ആലപ്പുഴ: താന്‍ തെറ്റായ സന്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും സജി ചെറിയാന്‍. ...
ആലപ്പുഴ: താന്‍ തെറ്റായ സന്ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്നും സജി ചെറിയാന്‍.
തന്റെ പാര്‍ട്ടിയിലെ ഒരു എം എല്‍ എയെ വേട്ടയാടിയാല്‍ കാഴ്ചക്കാരനാകില്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രതിഭയോട് വൈരാഗ്യമുള്ളവര്‍.
സി പി എമ്മുകാരാരും ഇതിന് പിന്നിലില്ല. പ്രതിഭയെചില മാധ്യമങ്ങള്‍ വേട്ടയാടുന്നു. നടന്നത് പ്രതിഭയെ ലക്ഷ്യം വച്ചുള്ള ഗൂഡാലോചന. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം കുട്ടികള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാന്‍.
എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച സജി ചെറിയാൻ കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. എഫ്‌ഐആറിൽ പുകവലിച്ചു എന്ന് മാത്രമാണുള്ളത്. പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും പറഞ്ഞു. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണെന്ന് സജി ചെറിയാൻ ചോദിച്ചു.
Key Words: Saji Cheriyan, U Prathibha
COMMENTS