Nilambur MLA PV Anwar has resigned, ending all ties with the Left. The resignation letter was handed over to Speaker AN Shamsir in person this morning
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഇടതുപക്ഷവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ രാജിവച്ചു.
ഇന്ന്രാവിലെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ നേരില്‍കണ്ടാണ് രാജിക്കത്ത് കൈമാറിയത്. അന്‍വര്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി. രാജിക്ക് മുന്നോടിയായി അദ്ദേഹം കാറില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തിരുന്നു.
ഇടത് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച അന്‍വര്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ അയോഗ്യനാക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. ഇത് മുന്നില്‍കണ്ടാണ് രാജിവച്ചിരിക്കുന്നത്. ഇതോടെ അദ്ദേഹത്തെ സിപിഎമ്മിന് അയോഗ്യനാക്കാനാവില്ല.
തൃണമൂലിന്റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പദവിയാണ് അന്‍വറിന് മമത നല്കിയിരിക്കുന്നത്. രാജിവച്ച് സ്വതന്ത്രനാവുന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയുടെ ഔദ്യോഗിക അംഗമാക്കും. അന്‍വര്‍ യുഡിഎഫില്‍ ചേരാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. അദ്ദേഹത്തെ എടുക്കുന്നത് പിന്നീട് തലവേദനയാകുമെന്ന നിലപാടിലാണ് മുന്നണിയിലെ മിക്ക ഘടക കക്ഷികളും. നേരിട്ടു കോണ്‍ഗ്രസില്‍ ചേരാനും അദ്ദേഹം അലോചിച്ചുവെങ്കിലും നടന്നില്ല. പിന്നീട് സമാജ് വാദി പാര്‍ട്ടിയുമായി ചര്‍ച്ച നടന്നിരുന്നു. അതും പകുതി വഴിയില്‍ മുടങ്ങിയതോടെയാണ് അന്‍വര്‍ തൃണമൂലിലേക്കു പോയത്. കേരളത്തില്‍ തൃണമൂലിനു വേരുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന മമതാ ബാനര്‍ജി അന്‍വറിനെ അതിനുള്ള ഒരു വഴിയായി കാണുകയായിരുന്നു.
ഇനി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചു അന്‍വറിനു വീണ്ടും കരുത്തു തെളിയിക്കേണ്ടിവരും. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു നിലമ്പൂര്‍. 1970 മുതല്‍ 1982 വരെയും 1987 മുതല്‍ 2016 വരെയും കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. ഏറിയ കാലവും ആര്യാടന്‍ മുഹമ്മദായിരുന്നു എംഎല്‍എ. പിന്നീട് ആര്യാടന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ തോല്പിച്ചാണ് അന്‍വര്‍ ഇടതു പക്ഷത്തിനു വേണ്ടി മണ്ഡലം പിടിച്ചത്.
അയോഗ്യത ഒഴിവാക്കാനായി പി വി അന്‍വര്‍ എം എല്‍ എ സ്ഥാനം രാജിവച്ചു, ഇനി യാത്ര തൃണമൂലിനൊപ്പം

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചിരുന്നു. അന്ന് ഇടതു പക്ഷത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി നാലാം സ്ഥാനത്തായിപ്പോയിരുന്നു. അതു കഴിഞ്ഞ് 2016ല്‍ അന്‍വറിനെ ഇടതു പക്ഷം സ്വന്തം പാളയത്തിലെത്തിച്ച് നിലമ്പൂരില്‍ സ്വതന്ത്രനാക്കിയിരുന്നു. 2021ലും അവന്‍വര്‍ നിലമ്പൂരില്‍ ഇടതു പക്ഷത്തിനു വിജയം നേടിക്കൊത്തു. ടി കെ ഹംസയ്ക്കു ശേഷം നിലമ്പൂരില്‍ ചെങ്കൊടി പിടിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്തത് അന്‍വറായിരുന്നു. 2016ല്‍ 11504 വോട്ടിനായിരുന്നു ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പരാജയപ്പെടുത്തിയത്. 2021ല്‍ ഭൂരിപക്ഷം 3744 വോട്ടായി കുറഞ്ഞു. അതിനര്‍ത്ഥം അന്‍വറിന് ഉപതിരഞ്ഞെടുപ്പ് അത്ര എളുപ്പമാവില്ലെന്നാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരേയും അദ്ദേഹത്തിന്റെ പൊലീസിനെതിരേയും പരസ്യമായി പടയ്ക്കിറങ്ങിയാണ് അന്‍വര്‍ മുന്നണിക്കു പുറത്തു പോകുന്നത്. അതുകൊണ്ടു തന്നെ നിലമ്പൂരിലെ വിജയം ഇടതു മുന്നണിക്കു, പ്രത്യേകിച്ചു സി പി എമ്മിനെ അഭിമാനപ്രശ്‌നമാണ്. ഏതു വിധത്തിലും വിജയിക്കാന്‍ ഇടതു മുന്നണി ശ്രമിക്കുമ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ നിറുത്തിയാല്‍ അന്‍വറിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല.
Summary: Nilambur MLA PV Anwar has resigned, ending all ties with the Left. The resignation letter was handed over to Speaker AN Shamsir in person this morning.
COMMENTS