തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ 'സമാധി' ഇരുത്തിയ സംഭവത്തില്‍ കല്ലറ പൊളിക്കാന്‍ കലക്ടര്‍ അനുമത...
തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കര ആറാലുമൂട്ടില്‍ വയോധികനെ 'സമാധി' ഇരുത്തിയ സംഭവത്തില്‍ കല്ലറ പൊളിക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാനിധ്യത്തിലാകും തുറന്ന് കുടുംബം നിര്‍മ്മിച്ച കല്ലറ പരിശോധിക്കുക. ഇതിന് വേണ്ട തയ്യാറെടുപ്പുകളെല്ലാം പൊലീസ് പൂര്‍ത്തിയാക്കി.
അതേസമയം സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മരിച്ച ഗോപന്‍ സ്വാമിയുടെ കുടുംബം. സമാധി തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഗോപന്‍സ്വാമിയുടെ മകന്‍ രാജസേനനും പ്രതികരിച്ചു. ഭര്‍ത്താവ് സമാധിയായതാണെന്നും സമാധി തുറക്കാന്‍ അനുവദിക്കില്ലെന്നും ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. ക്ഷേത്ര ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നില്‍. സംഭവത്തില്‍ ബന്ധുകള്‍ ആരും പരാതി നല്‍കിയിട്ടില്ല. ഭര്‍ത്താവ് കിടപ്പ് രോഗിയായിരുന്നില്ല. നടക്കാന്‍ കഴിയുമായിരുന്നുവെന്നും കുടുംബം പറയുന്നു.
Key Words: Crime, Neyyatinkara Samadhi
COMMENTS