തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമിയുടെ 'ദുരൂഹ സമാധി' തുറന്നു. ഹൈക്കോടതി കല്ലറ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ സ്വാമിയുടെ 'ദുരൂഹ സമാധി' തുറന്നു. ഹൈക്കോടതി കല്ലറ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് നീക്കം. കല്ലറയില്‍ നിന്നും ഇരിക്കുന്ന രീതിയില്‍ ഗോപന്‍ സ്വാമിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവിടെ എത്തിയിട്ടുള്ളത്. ഫോറന്‍സിക് വിദഗ്ധര്‍, ആര്‍ഡിഒ, സബ് കളക്ടര്‍ എന്നിവര്യന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ കനത്ത സുരക്ഷയില്‍ ആണ് കല്ലറ പൊളിച്ചത്. കല്ലറയിലേക്കുള്ള വഴി പൊലിസ് അടച്ചിട്ടുണ്ട്.
ഗോപന്‍ സ്വാമിയുടെ സമാധി സ്ഥലം പൊളിച്ച് പരിശോധന നടത്തണമെന്നുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
Key Words: Neyyatinkara Gopan Swami, Mysterious Samadhi, Police, Case
COMMENTS