മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മ...
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒരു ഹെഡ്ഫോണ്‍ വാങ്ങുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ബാന്ദ്രയിലെ 12 നില കെട്ടിടമായ 'സത്ഗുരു ശരണില്‍' സെയ്ഫ് ആക്രമിക്കപ്പെട്ടതിന് ശേഷം പുറത്തുവന്ന നാലാമത്തെ ദൃശ്യമാണിത്.
അതേസമയം, സെയ്ഫിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചില തുമ്പുകള്‍ ലഭിച്ചെന്നല്ലാതെ പ്രതി എവിടെയെന്നോ, ഒളിവില്‍ കഴിയുകയാണ് മറ്റെവിടേക്കെങ്കിലും കടന്നോ എന്നതൊന്നും ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
Key Words: Saif Ali Khan, Mumbai Police
COMMENTS