ന്യൂഡല്‍ഹി: ടിബറ്റില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ 126 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം 188 ആളുകള്‍ക്ക...
ന്യൂഡല്‍ഹി: ടിബറ്റില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. നിലവില്‍ 126 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം 188 ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉള്‍പ്പെടെ നിരവധി ഭൂകമ്പങ്ങളാണ് ടിബറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പടെയുള്ള ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പട്ന ഉള്‍പ്പെടെ ബീഹാറിലെ പല പ്രദേശങ്ങളിലും സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
Key Words: Nepal Earthquake, Death
COMMENTS