Mysterious death in Rajouri
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം ബാധിച്ച് 17 പേര്‍ മരിച്ചു. കശ്മീരിലെ രജൗജി ജില്ലയിലാണ് 17 പേര്‍ മരിച്ചത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദ്ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാന ലക്ഷണങ്ങള്‍.
ഇവരുടെ സാമ്പിളുകളിലൊന്നും മരണകാരണം കണ്ടെത്താനുമായിട്ടില്ല. ഇതേതുടര്‍ന്ന് അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചു.
ഗ്രാമത്തിലെ ജലസംഭരണിയില്‍ കീടനാശിനിയുടെ അംശം കലര്‍ന്നതായി സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ ജലം കുടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അതേസമയം കശ്മീരില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും എല്ലാ തരത്തിലുമുള്ള അവധികളും റദ്ദാക്കി. അസുഖം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 290 പേരെ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു.
Keywords: Jammu Kashmir, Rajouri, Mysterious death
COMMENTS