തിരുവനന്തപുരം: പി.വി അന്‍വര്‍ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി വി അന്‍വര്‍, എം എല്‍ എ സ്ഥാനം ...
തിരുവനന്തപുരം: പി.വി അന്‍വര്‍ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
പി വി അന്‍വര്‍, എം എല്‍ എ സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മാധ്യമങ്ങള്‍ പ്രതികരണമാരായുകയായിരുന്നു. അന്‍വറിന്റെ കാര്യം ഞങ്ങള്‍ നേരത്തെ വിട്ടതാണ്. അന്‍വറുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
പിന്നെ, അന്‍വര്‍ ഡി.എം.കെയില്‍ പോകുമോ, ടി.എം.സിയില്‍ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെന്നും ഗോവിന്ദന്‍ പറഞ്ഞു.
Key Words: MV Govindan, PV Anwar
COMMENTS