Music director Gopi Sunder's mother Livi Suresh Babu passed away
തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ മാതാവ് ലിവി സുരേഷ് ബാബു (65) അന്തരിച്ചു. തൃശൂരില്‍ വച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ് സുരേഷ് ബാബു. ഗോപി സുന്ദര്‍, ശ്രീ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് വടൂക്കര ശ്മശാനത്തില്‍ നടക്കും.
അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് വളരെ വികാരാധീനനായാണ് ഗോപി സുന്ദര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
തനിക്ക് അമ്മ വഴികാട്ടിയും കരുത്തുമായിരുന്നെന്നും ഇനിയും എന്നും കൂടെ തന്നെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നതായുമാണ് അദ്ദേഹം പ്രതികരിച്ചത്.
Keywords: Gopi Sunder, Livi Suresh Babu, Passed away, Mother
COMMENTS