പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ലിയു സ...
പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
സി ഡബ്ലിയു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ലിയു സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ് പിക്ക് കൈമാറി. പെണ്‍കുട്ടിക്ക് ഇപ്പോള്‍ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ലിയു സി വഴി പൊലീസിന് ലഭിച്ചത്.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കായിക താരമായ പെണ്‍കുട്ടിയെ ചൂഷണം ചെയ്തവരില്‍ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ട്.
Key Words: Sexually Assaulted, Arrest
COMMENTS