ഭുവനേശ്വര്‍: ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ ലോകം ഇന്ന് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്നും ല...
ഭുവനേശ്വര്‍: ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ ലോകം ഇന്ന് തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികള്‍ ഇന്ത്യയുടെ സന്ദേശ വാഹകാരാണെന്നും ലോകത്ത് പലയിടത്തും തലയുയര്‍ത്തി നടക്കാന്‍ സാധ്യമാക്കിയതിന് പ്രവാസികളോട് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 ആം നൂറ്റാണ്ടിലെ ഇന്ത്യ വളരെ വേഗം മുന്നോട് സഞ്ചരിക്കുകയാണെന്നും 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മുക്താരാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് എവിടെയാണെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
Key Words: Narendra Modi, India, Pravasi Bharatiya Divas
COMMENTS