Minister Saji Cherian about U.Prathibha MLA's Son's Ganja case
ആലപ്പുഴ: യു.പ്രതിഭ എംഎല്‍എയുടെ മകനെ കഞ്ചാവ് കേസില്‍ പ്രതിയാക്കിയതിനെതിരെ മന്ത്രി സജി ചെറിയാന്‍. എം.എല്‍.എയുടെ മകനെ പിന്തുണച്ച മന്ത്രി കുട്ടികള്‍ ആകുമ്പോള്‍ കൂട്ടുകൂടും, പുകവലിക്കുന്നത് വലിയ തെറ്റൊന്നുമല്ലയെന്നും പറഞ്ഞു. താനും പുകവലിക്കാറുണ്ട്. പുകവലിച്ചു എന്നതിന് ജാമ്യമില്ലാത്ത കുറ്റം ചുമത്തുന്നതെന്തിനാണ്, എഫ്ഐആറില്‍ പുകവലിച്ചു എന്ന് മാത്രമാണുള്ളതെന്നും സജി ചെറിയാന്‍ പറഞ്ഞു.
പ്രതിഭയുടെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. മകന്‍ ചെയ്ത തെറ്റിന് പ്രതിഭ എന്ത് ചെയ്തു. യു.പ്രതിഭ എംഎല്‍എയ്ക്ക് സ്ത്രീയെന്ന പരിഗണനയെങ്കിലും നല്‍കേണ്ടേയെന്നും സജി ചെറിയാന്‍ ചോദിച്ചു. പ്രതിഭയെ വര്‍ഗീയവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുകയാണ്.
കേരളത്തിലെ മികച്ച എംഎല്‍എമാരില്‍ ഒരാളാണ് യു.പ്രതിഭയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായംകുളത്ത് നടന്ന എസ്.വാസുദേവന്‍ പിള്ള രക്തസാക്ഷിദിന പരിപാടിയില്‍ യു.പ്രതിഭയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുടെ പ്രസംഗം.
അതേസമയം എന്‍ഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിഭയുടെ മകന്‍ കനിവ് ഉള്‍പ്പടെ ഒന്‍പത് പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്.
ഇയാളുടെയും സംഘത്തിന്റെയും കയ്യില്‍ നിന്നും മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം തുടങ്ങിയവ പിടിച്ചെടുത്തതായും എഫ്.ഐ.ആറില്‍ പറയുന്നുമുണ്ട്.
Keywords: Minister Saji Cherian, U.Prathibha MLA, Son, Ganja case
COMMENTS