മുംബൈ : മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്...
മുംബൈ : മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓര്‍ഡനന്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഫാക്ടറിയുടെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നാഗ്പൂരിനടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഫാക്ടറിയില്‍ രാവിലെ 10.30ഓടെ എല്‍ടിപി വിഭാഗത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടര്‍ സഞ്ജയ് കോള്‍ട്ടെ പറഞ്ഞു. മേല്‍ക്കൂര തകര്‍ന്ന് 12 പേരായിരുന്നു അകത്ത് കുടുങ്ങിയത്. സ്ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ അഞ്ച് കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്.
രണ്ടുപേരെ രക്ഷപ്പെടുത്തിയതായും പത്ത് പേര്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും മെഡിക്കല്‍ ജീവനക്കാരും അഗ്‌നിശമന സേനാംഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
Key Words: Massive Blast, Maharashtra Arms Factory, Deaths
COMMENTS