കല്‍പ്പറ്റ : വയനാട്ടില്‍ ഭീതിവിതച്ച ആളെ കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ദൗത്യസംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ കെ ശശീന്...
കല്‍പ്പറ്റ : വയനാട്ടില്‍ ഭീതിവിതച്ച ആളെ കൊല്ലി കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ദൗത്യസംഘത്തെ അഭിനന്ദിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വയനാട്ടിലെ ജനങ്ങള്‍ക്ക് ഭയാശങ്കകളില്ലാതെ ഉറങ്ങാന്‍ സാധിക്കട്ടെ എന്ന് വനം മന്ത്രി. വയനാട്ടില്‍ വിവിധ മേഖലകളില്‍ വനം വകുപ്പ് ദൗത്യ സംഘം പരിശോധനകള്‍ തുടരുമെന്നും വനം മന്ത്രി.
കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയാണ് ചത്തതെന്നാണ് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടപ്പോള്‍ കടുവ അവശനിലയിലായിരുന്നു. ഇതോടെ മയക്കുവെടിയ്ക്ക് തയാറെടുക്കുമ്പോഴേക്കും കടുവ ചത്തിരുന്നു.
കടുവയുടെ ശരീരത്തില്‍ മുറിപ്പാട് എങ്ങനെയുണ്ടായി എന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നു തന്നെ നടത്തും. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
Key Words: Wayanad Tiger Attack, Tiger Death, AK Saseendran
COMMENTS