മാനന്തവാടി : നാട്ടുകാരുടെ പ്രതിഷേധം നടക്കുന്ന പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ വീണ്ടും കണ്ടതോടെ ജനം പരിഭ്രാന്തിയിൽ. പുളിക്കത്തൊടി ഷാനവാസിന്...
മാനന്തവാടി : നാട്ടുകാരുടെ പ്രതിഷേധം നടക്കുന്ന പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ വീണ്ടും കണ്ടതോടെ ജനം പരിഭ്രാന്തിയിൽ.
പുളിക്കത്തൊടി ഷാനവാസിന്റെ വീടിന് പിന്നിലാണ് കടുവയെ കണ്ടത്. വീടിനു വെളിയിൽ നിൽക്കുകയായിരുന്ന സ്ത്രീയും കുട്ടിയും കടുവ വന്ന വിവരം അറിഞ്ഞില്ല. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഇവർ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ വീടിന് സമീപമാണ് നരഭോജി കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം നടക്കുന്നത്.
കടുവ ഈ മേഖലയിൽ തന്നെ ഉണ്ട് എന്ന തിരിച്ചറിവ് നാട്ടുകാരെ നടുക്കിയിട്ടുണ്ട്. ഇതോടെ ശക്തമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറും വനപാലകരും ഉൾപ്പെട്ട 85 അംഗ സംഘമാണ് കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിലിൽ ഏർപ്പെട്ടിട്ടുള്ളത്.
Keywords: Wayanad, Forest, Tiger, Man Eater
COMMENTS