മാനന്തവാടി : വയനാട്ടിൽ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇതു സ...
മാനന്തവാടി : വയനാട്ടിൽ പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണം ഉടൻ പുറത്തുവിടുമെന്നാണ് അറിയുന്നത്. കടുവയെ കണ്ടെത്താനും വെടിവെക്കാനുമായി വൻ ദൗത്യസംഘം തിരച്ചിൽ നടത്തുന്നതിനിടയാണ് പിലാക്കാവ് ഭാഗത്ത് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ മരണകാരണം വ്യക്തമായിട്ടില്ല.
കടുവയുടെ ഭീഷണിയെ തുടർന്ന് വയനാട്ടിൽ പഞ്ചാരക്കൊല്ലിയിലും പരിസരപ്രദേശങ്ങളിലും കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
കടുവ കടിച്ചുകൊന്ന പഞ്ചാരക്കൊല്ലി സ്വദേശി രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വനംമന്ത്രി എ കെ ശശീന്ദ്രനെ തടഞ്ഞ് ഇന്നലെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിച്ചതോടെ മന്ത്രിയുടെ യാത്ര തടസ്സപ്പെട്ടിരുന്നു. വാഹന വ്യൂഹം വഴിയിലായി. പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം ഉണ്ടായത്.
ആളുകളെ നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതോടെ പ്രദേശത്ത് തര്‍ക്കവും ഉന്തും തള്ളുമുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥന് കടുവ ആക്രമണത്തില്‍ പരിക്കേറ്റ സാഹചര്യത്തിലല്ലേ മന്ത്രിയെത്താന്‍ തയ്യാറായതെന്നാണ് ജനങ്ങളുടെ ചോദ്യം.
എന്തുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലായിട്ടും മൂന്ന് ദിവസമായിട്ടും എത്തിയില്ലെന്നും ജനങ്ങള്‍ ചോദ്യമുയര്‍ത്തി. മന്ത്രി ജനങ്ങളോട് സംസാരിക്കണം എന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വാഹനത്തില്‍ നിന്നും ഇറങ്ങാനാകാതെ മന്ത്രി 20 മിനിറ്റോളം കാറിലിരുന്നു. വന്‍ പോലീസ് അകമ്പടിയിലാണ് മന്ത്രി എത്തിയിരുന്നത്.
Keywords: Wayanad, panjarakolli, Tiger, Forest department
COMMENTS