Mahakumbh viral girl Monalisa to star in Hindi film
ഇന്‍ഡോര്‍: കുംഭമേളയില്‍ മാല വില്‍ക്കാനെത്തി വൈറലായ മോണാലിസ സിനിമയിലേക്ക്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ ചിത്രത്തിലൂടെയാണ് മോണാലിസയെന്ന മോനി ബോണ്‍സ്ലെ നായികയാകുന്നത്. പതിനാറുകാരിയായ മോണാലിസയുടെ വെള്ളാരം കണ്ണുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മോണാലിസ കരാര്‍ ഒപ്പിട്ടതായാണ് വിവരം. `ദ ഡയറി ഓഫ് മണിപ്പൂര്‍' എന്നാകും ചിത്രത്തിന്റെ പേര്.
രാമജന്മഭൂമി, കാശി ടു കശ്മീര്‍, ദ ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സനോജ് മിശ്ര.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മോണാലിസ. കുംഭമേളയ്ക്കിടെ മാല വില്‍ക്കാനെത്തിയ യുവതിയെ തേടി നിരവധി ആളുകള്‍ എത്തിയത് വൈറലായിരുന്നു. ഇതേതുടര്‍ന്ന് അവര്‍ക്ക് ഉപജീവനമാര്‍ഗമായ മാല വില്‍പ്പന ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നിരുന്നു.
Keywords: Monalisa, Mahakumbh, Hindi film, `The Diary Of Manipur', Heroine
COMMENTS