തൃശൂര്‍ : കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്യു ...
തൃശൂര്‍ : കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച കെഎസ്യു നേതാക്കളെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി.
കെഎസ്യു നേതാക്കളായ ഗോകുല്‍ ഗുരുവായൂര്‍, അക്ഷയ് എന്നിവരെയാണ് കേരള വര്‍മ്മ കോളേജില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പരാതി പരിഗണിക്കാന്‍ ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സിലിലില്‍ ഭൂരിപക്ഷം അംഗങ്ങളും സസ്‌പെന്‍ഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.
വധശ്രമ കേസില്‍ അറസ്റ്റിലായ ഗോകുല്‍ ഗുരുവായൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയാണ് കോളേജില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍. കേരളവര്‍മ്മ കോളേജിലെ ബി എ സംസ്‌കൃതം വിദ്യാര്‍ഥിയാണ് ഗോകുല്‍ ഗുരുവായൂര്‍. ബി എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് അക്ഷയ്.
Key Words: KSU, Suspension, SFI,
COMMENTS