തൃശൂര്‍: അന്തരിച്ച അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്‌നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പ...
തൃശൂര്‍: അന്തരിച്ച അനശ്വര ഗായകന്‍ പി.ജയചന്ദ്രന് സാംസ്‌കാരിക നഗരിയുടെ സ്‌നേഹ പ്രണാമം. വ്യാഴാഴ്ച അന്തരിച്ച ഗായകനെ അവസാനമായി കാണാന്‍ ഒട്ടേറെപ്പേരാണ് ഇന്നലെ പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമിയിലുമെത്തിയത്. ശ്രീകുമാരന്‍ തമ്പിയും ഗോപിയാശാനും മന്ത്രിമാര്‍ക്കൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
രഞ്ജി പണിക്കര്‍ അടക്കം പ്രിയപ്പെട്ടവര്‍ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി അടക്കമുളള താരങ്ങള്‍ പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളേജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടാകും.
തുടര്‍ന്ന് പറവൂര്‍ ചേന്ദമംഗലം പാലിയത്ത് എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം 3.30നു സമീപത്തെ പാലിയം ശ്മശാനത്തില്‍ വെച്ച് സംസ്‌കാരം.
Key Words: Kerala, P Jayachandran, Funeral Today , Paliyam Crematorium
COMMENTS