തിരുവനന്തപുരം : മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞതെങ്കിലും ഷാപ്പുകളുടെ എണ്ണം സര്...
തിരുവനന്തപുരം : മദ്യഷാപ്പുകള്‍ പൂട്ടി സ്‌കൂളുകള്‍ തുറക്കും എന്നാണ് എല്‍ഡിഎഫ് അധികാരത്തിലെത്തും മുന്‍പ് പറഞ്ഞതെങ്കിലും ഷാപ്പുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളമെന്നും ഇതിനെ തടയിടാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മദ്യ നിര്‍മ്മാണശാലയ്ക്ക് കൂട്ടു നില്‍ക്കുമെന്ന് കരുതിയില്ലെന്ന് പറഞ്ഞ വേണുഗോപാല്‍ സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ത്ഥം ലഭിച്ച ഡീലിന്റെ ഷെയര്‍ നല്‍കും എന്നാണോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിയും എം.ബി രാജേഷും മാത്രം അറിഞ്ഞാണ് എലപ്പുള്ളിയിലെ ബ്രൂവറിയില്‍ തീരുമാനമെടുത്തതെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശനും രംഗത്തെത്തി. താന്‍ പുറത്തുവിട്ട രേഖ വ്യാജമെന്ന് മന്ത്രിയും സര്‍ക്കാറും പറഞ്ഞിട്ടില്ലെന്നും ഒയാസിസ് കമ്പനിക്കു വേണ്ടിയാണ് സര്‍ക്കാര്‍ മദ്യനയം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
COMMENTS