Kaloor stadium accident: Police notice to GCDA
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ജെ.സി.ഡി.എയ്ക്ക് നോട്ടീസ് നല്‍കി പൊലീസ്. പരിപാടിക്ക് മുന്‍പായി സ്റ്റേജ് പരിശോധിച്ചോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജെ.സി.ഡി.എ സെക്രട്ടറിക്കാണ് നോട്ടീസ്.
പരിപാടിക്ക് മുന്‍പായി ജെ.സി.ഡി.എ എന്‍ജിനീയറിങ് വിഭാഗം സ്റ്റേജ് പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്. അപ്രകാരം പരിശോധന നടത്തിയിരുന്നെങ്കില്‍ തട്ടിക്കൂട്ടിയ സ്‌റ്റേജ് എന്തുകൊണ്ട് പൊളിച്ചിമാറ്റിയില്ലെന്ന് പൊലീസ് ചോദിക്കുന്നു.
മാത്രമല്ല അപകടത്തിനുശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ ഉമ തോമസ് എം.എല്‍.എയ്ക്ക് അപകടം സംഭവിച്ച സ്‌റ്റേജിന്റെ ഭാഗം പുല്‍ത്തകിടിയിലേക്ക് ചെരിഞ്ഞാണ് ഇരിക്കുന്നത്. ഇതും പൊലീസ് ചോദ്യം ചെയ്യുന്നു.
എന്നാല്‍ പരിപാടിക്ക് മുന്‍പായി ജെ.സി.ഡി.എ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തിയെന്നും ഉദ്ഘാടനത്തിനുവേണ്ടിയുള്ള ചെറിയ സ്‌റ്റേജാണെന്നാണ് സംഘാടകര്‍ പറഞ്ഞതെന്നുമാണ് ജെ.സി.ഡി.എ ചെയര്‍മാന്‍ നേരത്തെ പറഞ്ഞിരുന്നത്.
Keywords: Kaloor stadium accident, Uma Thomas MLA, Police, GCDA, Notice
COMMENTS