പത്തനംതിട്ട: സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ മന്ത്രി വി എന്‍ വാസവനാണ് പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ റവന്യു ദേവസ്വം വകു...
പത്തനംതിട്ട: സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ മന്ത്രി വി എന്‍ വാസവനാണ് പുരസ്‌കാരം സമ്മാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ റവന്യു ദേവസ്വം വകുപ്പും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും, ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.
മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും, സംഗീതത്തിനും ഒട്ടേറെ സംഭാവനകള്‍ നല്കിയ അര്‍ഹതപ്പെട്ട കരങ്ങളിലാണ് ഹരിവരാസനം പുരസ്‌കാരം എത്തുന്നതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇത്തവണത്തെ മണ്ഡല മകരവിളക്ക് മഹോത്സവം പരാതികളില്ലാതെയാണ് സമാപിക്കുന്നതെന്നും, ഇത് ചരിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാരം, ദേവസ്വം ജീവനക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായി, മുന്‍ ദേവസ്വം ജീവനക്കാരന്‍ കൂടിയായ കൈതപ്രം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Key Words: Kaitapram Damodaran Namboothiri, Harivarasanam Award
COMMENTS