ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിന്‍വലിച്ചു. പാര്‍ട്ടിയുടെ ഏക എംഎല്‍എ മുഹമ്മദ് അബ്ദുല്‍ നാസര്‍...
ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിന്‍വലിച്ചു. പാര്‍ട്ടിയുടെ ഏക എംഎല്‍എ മുഹമ്മദ് അബ്ദുല്‍ നാസര്‍ നിയമസഭയില്‍ ഇനി പ്രതിപക്ഷനിരയില്‍ ഇരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഈ നിലപാട് ബിരേന്‍ സിങ് സര്‍ക്കാരിനെ താഴെവീഴ്ത്തില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറ് അംഗങ്ങളെ ജയിപ്പിക്കാനായെങ്കിലും അഞ്ചുപേര്‍ ബിജെപിയിലേക്കു കൂറുമാറുകയായിരുന്നു.
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന പ്രധാന സഖ്യകക്ഷികളിലൊന്നാണ് ജെഡിയു. അതുകൊണ്ടുതന്നെ മണിപ്പുര്‍ വിഷയത്തില്‍ ബിജെപി ശക്തമായ നിലപാട് എടുക്കാനുള്ള സന്ദേശമാണ് നിതീഷ് കുമാര്‍ നല്‍കുന്നതെന്നു വ്യക്തം.
Key Words: JDU, BJP Government, Manipur
COMMENTS