ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ നടത്തുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്...
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ നടത്തുന്ന സ്‌പേസ് ഡോക്കിംഗ് പരീക്ഷണം നാളെ. ഇസ്രൊ 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്‌പേഡെക്‌സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്‌പേഡെക്‌സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഇസ്രൊയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം കാണാം.
Key words: ISRO, Space Docking
COMMENTS