കായംകുളം: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ...
കായംകുളം: സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. ''അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്‌കാരിക മന്ത്രിക്കു സംസ്‌കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.'' ശോഭ പറഞ്ഞു.
കായംകുളത്ത് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു. ജി.സുധാകരന്‍ അഴിമതിരഹിതമായി ഭരിച്ച പൊതുമരാമത്ത് വകുപ്പില്‍ മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്നു കുടുംബാധിപത്യവും അഴിമതിയും നടത്തുകയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു. കായംകുളത്തു മറ്റു പാര്‍ട്ടികളില്‍നിന്നു ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്ന ജനമുന്നേറ്റ സദസ്സില്‍ പ്രസംഗിക്കുകയായിരുന്നു ഇരുവരും. സിപിഎം പത്തിയൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം സാക്കിര്‍ ഹുസൈന്‍ ഉള്‍പ്പെടെ 51 പേരും കോണ്‍ഗ്രസില്‍നിന്നു 46 പേരും ഉള്‍പ്പെടെ 218 പേര്‍ ബിജെപിയില്‍ ചേര്‍ന്നതായി നേതാക്കള്‍ അവകാശപ്പെട്ടു.
മുമ്പ്, പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്‌സാവഹമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. അടുത്തിടെ സിപിഎം വിട്ട ബിപിന്‍ സി ബാബുവും പ്രതിഭയെ പിന്തുണയ്ക്കുകയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസില്‍ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. വളഞ്ഞിട്ട് സൈബര്‍ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ ആവില്ലെന്നും ഇതിന്റെ പിന്നില്‍ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Key words: Shobha Surendran, BJP, U Pratibha
COMMENTS