അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ആധികാരിക വിജയവുമായാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ...
അണ്ടര്‍ 19 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ ആധികാരിക വിജയവുമായാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണു നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 30 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ വിജയത്തിലെത്തി.
ഓപ്പണര്‍ ജി കമാലിനി അര്‍ധ സെഞ്ചറി നേടി പുറത്താകാതെ നിന്നു. 50 പന്തുകളില്‍ 56 റണ്‍സാണു താരം നേടിയത്. 29 പന്തില്‍ 35 റണ്‍സെടുത്ത ഗൊങ്കഡി തൃഷയാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ ബാറ്റര്‍.
11 റണ്‍സുമായി സനിക ചല്‍കെയും പുറത്താകാതെനിന്നു. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനായി ഡവിന പെരിന്‍ (45), അബി നോര്‍ഗ്രോവ് (30), അമു സുരെന്‍കുമാര്‍ (14) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കു വേണ്ടി വൈഷ്ണവി ശര്‍മയും പരുനിക സിസോദിയയും മൂന്നു വിക്കറ്റുകള്‍ വീതം നേടി. ആയുഷി ശുക്ല രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ആദ്യം ബാറ്റു ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തപ്പോള്‍, 18.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയ റണ്‍സ് കുറിച്ചു.
Key Words: India, Under-19 Women's World Cup Cricket.
COMMENTS