ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്തു പടര്‍ന്നുപിടിച്ച പ്രക്ഷോഭത...
ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വീസ കാലാവധി ഇന്ത്യ നീട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ രാജ്യത്തു പടര്‍ന്നുപിടിച്ച പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ഹസീന രാജ്യം വിട്ടത്.
ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലദേശിലെ ഇടക്കാല സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനിടെയാണ് ഇന്ത്യ വീസ കാലാവധി നീട്ടിയത്. വീസ നീട്ടി നല്‍കുന്നത് ഹസീനയ്ക്ക് നല്‍കുന്ന അഭയാര്‍ഥി പരിരക്ഷയാണെന്നു കരുതേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. ഹസീനയ്ക്ക് ഇന്ത്യ അഭയം നല്‍കിയെന്ന വാര്‍ത്തകള്‍ കേന്ദ്രം തള്ളിയതായി സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെ സുരക്ഷിത കേന്ദ്രത്തിലാണ് ഹസീന ഉള്ളതെന്നാണ് വിവരം.
Key Words: India, Visa, Sheikh Hasina
 

 
							     
							     
							     
							    
 
 
 
 
 
COMMENTS