കൊൽക്കത്ത: പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അനായാസം തോൽപ്പിച്ച് ഇന്ത്യ. കളം നിറഞ്ഞാടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത...
കൊൽക്കത്ത: പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ അനായാസം തോൽപ്പിച്ച് ഇന്ത്യ. കളം നിറഞ്ഞാടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.
43 പന്ത് ബാക്കി നിർത്തിയാണ് ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയത്.
34 പന്തിൽ എട്ട് സിക്സറുകളുടെയും 54 യും അകമ്പടിയിലാണ് അഭിഷേക് 79 റൺസ് നേടിയത്. ഇന്ത്യൻ ഇന്നിംഗ്സിലെ തിളക്കവും അഭിഷേകിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നു.
ഓപ്പണർ സഞ്ജു സാംസൺ 20 പന്തിൽ 26 റൺസ് എടുത്ത് പുറത്തായി. ഒരു സിക്സും നാല് ഫോറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. കിട്ടിയ സമയത്തിൽ തൻറെ ക്ലാസ് തെളിയിച്ചാണ് സഞ്ജു പുറത്തായത്.
തുടർന്ന് എത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസ് ഒന്നും എടുക്കാതെ പുറത്തായി.
സൂര്യ വീണതോടെ തിലക് വർമ്മയെ കൂട്ടുപിടിച്ച് അഭിഷേക് കത്തിക്കയറുകയായിരുന്നു. അഭിഷേക് വീണതിൽ പിന്നെ എത്തിയ ഹാർദിക് പാണ്ഡ്യയ്ക്ക് ഇന്നിംഗ്സ് പൂർത്തിയാക്കുന്ന ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് കൂട്ടത്തകർച്ചയായിരുന്നു. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും മറുവശത്ത് അക്ഷോഭ്യനായി നിന്ന ക്യാപ്റ്റൻ ജോസ് ബട്ലർ ആണ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 132 റൺസിൽ എത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 44 പന്തിൽ 8 ഫോറും രണ്ട് സിക്സും സഹിതം 68 റൺസാണ് ജോസ് ബട്ലർ നേടിയത്. പിന്നീട് ഇംഗ്ലീഷ് നിരയിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തത് ഹാരി ബ്രൂക്ക് ആയിരുന്നു. 17 റൺസ് ആയിരുന്നു ഹാരിയുടെ സമ്പാദ്യം.
ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത് വരുൺ ചക്രവർത്തി ആയിരുന്നു. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് വരുൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.
അർഷദീപ് സിംഗ് നാലോവറിൽ 17 റൺസ് വിട്ട് രണ്ട് വിക്കറ്റ് നേടി. ഹർദിക് പാണ്ഡ്യ നാല് ഓവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയെങ്കിലും 42 റൺസ് വിട്ടുകൊടുത്തു.
ഇംഗ്ലീഷ് നിരയിൽ ജോഫ്ര ആർച്ചർ രണ്ടു വിക്കറ്റും റാഷിദ് ഒരു വിക്കറ്റും നേടി.
5 മത്സരങ്ങളുടെ പരമ്പരയിൽ ഇതോടെ ആദ്യ ജയം ഇന്ത്യക്കായി.
Keywords: India, England, T20, Cricket, Sanju Samson, Jofra Archer, Abhishek Sharma, Surya Kumar Yadav
COMMENTS