പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി...
പത്തനംതിട്ട: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയുടെ അധിക വരുമാനമാണ് ദേവസ്വം ബോര്‍ഡിനുണ്ടായത്. കാണിക്ക ഇനത്തിലും, അരവണ വില്‍പനയിലും വരുമാനം കൂടി.
കഴിഞ്ഞ മണ്ഡല കാലത്തേക്കാള്‍ നാല് ലക്ഷത്തോളം ഭക്തരാണ് ശബരിമലയില്‍ ഇത്തവണ അധികമായി എത്തിയതെന്ന് ദേവസ്വം ബോര്‍ര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.
നവംബര്‍ 15 മുതല്‍ ഡിസംബര്‍ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡലകാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 215 കോടിയോളമായിരുന്നു. അധിക വരുമാനമായ 82 കോടിയില്‍ കൂടുതലും അരവണ വില്‍പനയിലൂടെയാണ് ലഭിച്ചത്. കഴിഞ്ഞ സീസണിനേക്കാള്‍ 22 കോടിയുടെ അരവണ അധികമായി വിറ്റു.
കാണിക്കയായി ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വര്‍ധനവാണ് ഇതിലുണ്ടായിരിക്കുന്നത്.
Key Words: Revenue at Sabarimala, Mandalakalam,Sabarimala
COMMENTS