കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന ചോദ്യവുമായി മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ചോദിച്ചു. ''നാടാകെ ലഹരിമരുന്നാണ്. എല്ലാത്തിന്റ...
കോഴിക്കോട്: പാലക്കാട് എന്തിനാണ് ബ്രൂവറിയെന്ന ചോദ്യവുമായി മുന്‍ എംഎല്‍എ പി.വി അന്‍വര്‍ ചോദിച്ചു. ''നാടാകെ ലഹരിമരുന്നാണ്. എല്ലാത്തിന്റെയും പിന്നില്‍ അഴിമതിയാണ്. പാലക്കാട് ബ്രൂവറി ഒരു കമ്പനിക്ക് മാത്രം എങ്ങനെയാണ് നല്‍കുക? ഇതു സംബന്ധിച്ച രേഖകള്‍ നാളെ പുറത്തുവിടും. ടിഎംസി സംസ്ഥാന പ്രസിഡന്റ് സിജി ഉണ്ണിയുടെ പ്രസ്താവനയ്ക്ക് പാര്‍ട്ടി ദേശീയ നേതൃത്വം മറുപടി പറയും. നിലവില്‍ കേരളത്തില്‍ ടിഎംസിക്ക് ഒരു കമ്മിറ്റിയും ഇല്ല. കേരള കോഓഡിനേറ്റര്‍ സ്ഥാനത്ത് ഞാന്‍ മാത്രമാണുള്ളത്. യുഡിഎഫ് പ്രവേശനത്തിന് കത്ത് നല്‍കിയിട്ട് മൂന്ന് ദിവസം മാത്രമേ ആയുള്ളൂ. പിന്നീട് യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ല. യോഗം ചേര്‍ന്ന ശേഷം എന്താണ് തീരുമാനമെന്നു നോക്കാം'' അന്‍വര്‍ പറഞ്ഞു.
Key words: Palakkad Brewery, Company, PV Anwar
COMMENTS