കൊച്ചി: അശ്ലീല പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിനും സമൂഹമാധ്യമങ്ങളിലടക്കം അധിക്ഷേപിച്ചതിനും നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ...
കൊച്ചി: അശ്ലീല പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിനും സമൂഹമാധ്യമങ്ങളിലടക്കം അധിക്ഷേപിച്ചതിനും നടി ഹണി റോസ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം നല്‍കിയേക്കും. ജാമ്യം നല്‍കാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. വിശദായ ഉത്തരവ് 3.30 ന് എത്തും. ബോബിക്കെതിരെ ശക്തമായ വിമര്‍ശനമാണ് കോടതി ഉന്നയിച്ചതെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറയുകയായിരുന്നു.
സമര്‍പ്പിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. പ്രതിയുടെ പരാമര്‍ശങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്നും കോടതി ചോദിച്ചു.
പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതിയും പറഞ്ഞു.
Key words: Honey Rose, Complaint: The Highcourt, Bobby Chemmannur, Bail
COMMENTS