ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിജയകരം. വ്യാഴാഴ്ച രാവിലെ ബഹിരാകാശത്ത് രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യം വിജയകരം. വ്യാഴാഴ്ച രാവിലെ ബഹിരാകാശത്ത് രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതില്‍ വിജയിച്ചുവെന്ന് രാവിലെ 10 മണിയോടെ ഐഎസ്ആര്‍ഒ അറിയിച്ചു.
ഉപഗ്രഹങ്ങളുടെ സ്പേസ് ഡോക്കിംഗിന്റെ വിജയകരമായ പ്രകടനത്തിന് ഇസ്റോയിലെ ശാസ്ത്രജ്ഞരെയും മുഴുവന്‍ ബഹിരാകാശ സമൂഹത്തെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ അഭിലാഷമായ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയില്‍ നിന്ന് 475 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇന്ത്യന്‍ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഇതോടെ ഇന്ത്യ വിജയിച്ചു. റഷ്യ, യുഎസ്എ, ചൈന എന്നിവയ്ക്ക് ശേഷം ഡോക്ക് ചെയ്യല്‍ വിജയകരമായി നടത്തിയ നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
Key Words : History, ISRO, Spadex Mission
COMMENTS