High court rejected CBI investigation into death of ADM Naveen Babu
കൊച്ചി: എ.ഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
കേസ് സി.ബി.ഐയ്ക്ക് കൈമാറേണ്ടെന്നും പ്രത്യേക അന്വേഷണസംഘം കുടുംബത്തെ കേള്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം പിന്മാറാന്‍ ഉദ്ദേശ്യമില്ലെന്നും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു.
തങ്ങളുടെ ഭാഗം കോടതി വേണ്ട രീതിയില്‍ പരിഗണിക്കാത്തതിനാലാണ് ഈ വിധിയെന്നും കേസുമായി ഏതറ്റം വരെയും മുന്നോട്ടുപോകുമെന്നും അവര്‍ ആവര്‍ത്തിച്ചു.
Keywords: High court, ADM Naveen Babu, CBI, Reject
COMMENTS